പാര്‍ട്ടിയെ ശക്തപ്പെടുത്താനുള്ള അവസരം തടഞ്ഞത് ഗ്രൂപ്പ് നേതാക്കളെന്ന് അശോക് ചവാന്‍ കമ്മിറ്റി മുന്‍പാകെ തുറന്നടിച്ച്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. സോഷ്യല്‍ മീഡിയില്‍ തനിക്കെതിരെ ഉയരുന്ന പ്രചരണത്തിലും മുല്ലപ്പള്ളിയുടെ അതൃപ്തി. മുല്ലപ്പള്ളിയെ ന്യായീകരിച്ച്‌ രമേശ് ചെന്നിത്തലയുടെ എഫ് ബി പോസ്റ്റ്. സമൂഹമാധ്യമങ്ങളില്‍ വേട്ടയാടപ്പെടേണ്ട വ്യക്തി അല്ല മുല്ലപ്പള്ളിയെന്ന് വിഡി സതീശന്‍. അശോക് ചവാന്‍ സമിതി റിപ്പോര്‍ട്ട് ജൂണ്‍ ഒന്നിന് ഹൈക്കമാഡിന് സമര്‍പ്പിക്കും.