കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ജൂണ്‍ ഒന്നു മുതല്‍ ആരാധനാലയങ്ങളെല്ലൊം തുറക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. എന്നാല്‍ വീണ്ടും തുറക്കുമ്ബോള്‍ പത്തില്‍ അധികം അംഗങ്ങളെ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്ഷേത്രങ്ങളും മുസ്ലീം പള്ളികളും ഗുരുദ്വാരകളും ക്രിസ്ത്യന്‍ പള്ളികളും തുടങ്ങി എല്ലാ ആരാധനാലയങ്ങളും തുറക്കുമെന്ന് മമത വ്യക്തമാക്കി. മതസ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല.
തേയില, ചണം വ്യവസായങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ജൂണ്‍ ഒന്ന് മുതല്‍ 100 ശതമാനം തൊഴിലാളികളുമായി പ്രവര്‍ത്തിക്കും. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളും പൂര്‍ണ തോതില്‍ പ്രവര്‍ത്തനം തുടങ്ങും.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ പശ്ചിമ ബംഗാള്‍ വിജയിച്ചുവെന്ന് മമത ബാനര്‍ജി ചൂണ്ടിക്കാട്ടി.