ജിദ്ദ : പത്തനംതിട്ട അടൂർ സ്വദേശി ഷാജി ഗോവിന്ദ് (59) സൗദിയിൽ മരണമടഞ്ഞു.ജിദ്ദ കിംഗ് അബ്ദുല്ല ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ ആയിരുന്നു മരണം. ജിദ്ദയിലെ സാമൂഹിക സാംസ്കാരിക കലാ മേഖലയിലെ സജീവ സാനിധ്യമായിരുന്ന ഷാജി ഗോവിന്ദ് ഒ ഐ സി സി പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗവും പത്തനംതിട്ട ജില്ലാ സംഗമം സ്ഥാപകാംഗം കൂടി ആയിരുന്നു.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു. ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്.