പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ 11 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി ജില്ലാ കൊവിഡ് കണ്‍ട്രോള്‍ സെല്‍ അറിയിച്ചു. മെയ് 26ന് അബൂദബിയില്‍ നിന്ന് എത്തിയ ചെറുകോല്‍ സ്വദേശിയായ 24 വയസുകാരന്‍. മെയ് 26ന് ദുബയില്‍ നിന്നെത്തിയ വെട്ടിപ്രം ഈസ്റ്റ് സ്വദേശിയായ 63 വയസുകാരന്‍, മെയ് 26ന് കുവൈറ്റില്‍ നിന്നും എത്തിയ റാന്നി ഇടമണ്‍ സ്വദേശിനിയായ 30 വയസുകാരി, മെയ് 27ന് കുവൈറ്റില്‍ നിന്നെത്തിയ റാന്നി ഇടമണ്‍ സ്വദേശിനിയായ 33 വയസുകാരി, മെയ് 27ന് കുവൈറ്റില്‍ നിന്നും എത്തിയ ആനിക്കാട് പുന്നവേലില്‍ സ്വദേശിനിയായ 27 വയസുകാരി, മെയ് 27ന് കുവൈറ്റില്‍ നിന്നെത്തിയ മുണ്ടുക്കോട്ടയ്ക്കല്‍ സ്വദേശിയായ 38 വയസുകാരന്‍, മെയ് 27ന് കുവൈറ്റില്‍ നിന്നും എത്തിയ കൊടുമണ്‍ സ്വദേശിയായ 29 വയസുകാരന്‍, മെയ് 27ന് കുവൈറ്റില്‍ നിന്നെത്തിയ കോട്ടാങ്ങല്‍ സ്വദേശിനിയായ 37 വയസുകാരി, മെയ് 30ന് അബൂദബിയില്‍ നിന്നെത്തിയ വടശേരിക്കര മണിയാര്‍ സ്വദേശിയായ 49 വയസുകാരന്‍, ജൂണ്‍ ഒന്നിന് മഹാരാഷ്ട്രയില്‍ നിന്നെത്തിയ കോന്നി പയ്യാനാമണ്‍ സ്വദേശിനിയായ 26 വയസുകാരി, മെയ് 26ന് കുവൈറ്റില്‍ നിന്ന് മഞ്ചേരിയില്‍ എത്തിയ കടമ്ബനാട് സ്വദേശിയായ 31 വയസുകാരന്‍. എന്നിങ്ങനെയാണ് രോഗികളുടെ വിവരം. ഇതില്‍ കടമ്ബനാട് സ്വദേശി മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഇദ്ദേഹം ജില്ലയില്‍ ഇതുവരെ എത്തിയിട്ടില്ല.
ജില്ലയില്‍ ഇതുവരെ ആകെ 70 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞു. ജില്ലയില്‍ രണ്ടു പേര്‍ രോഗവിമുക്തരായി. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ഗര്‍ഭിണിയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്ന ഗര്‍ഭിണിയുമാണ് രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 25 ആയി.
നിലവില്‍ ജില്ലയില്‍ 54 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 50 പേര്‍ പത്തനംതിട്ട ജില്ലയിലും നാലു പേര്‍ ജില്ലയ്ക്ക് പുറത്തും ചികില്‍സയിലാണ്. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 35 പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ 10 പേരും ജനറല്‍ ആശുപത്രി അടൂരില്‍ രണ്ടു പേരും, സിഎഫ്‌എല്‍ടിസി റാന്നി മേനാംതോട്ടം ആശുപത്രിയില്‍ 18 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 20 പേര്‍ ഐസൊലേഷനില്‍ ഉണ്ട്.
ജില്ലയില്‍ ആകെ 85 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനിലാണ്. ഇന്ന് പുതിയതായി 27 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 82 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 3300 പേരും വിദേശത്തുനിന്ന് തിരിച്ചെത്തിയ 895 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിരിച്ചെത്തിയ 73 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 263 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 4277 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് ഇതുവരെ 117 കൊവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ ആകെ 1181 പേരെ താമസിപ്പിച്ചിട്ടുണ്ട്. ജില്ലയില്‍ നിന്ന് 194 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 8978 സാംപിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്.
ജില്ലയില്‍ 137 സാംപിളുകള്‍ നെഗറ്റീവായി റിപോര്‍ട്ട് ചെയ്തു. ഇന്നുവരെ അയച്ച സാംപിളുകളില്‍ 77 എണ്ണം പൊസിറ്റീവായും 8285 എണ്ണം നെഗറ്റീവായും റിപോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 420 സാമ്ബിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 62 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 143 കോളുകളും ലഭിച്ചു.