പത്തനംതിട്ട: ജില്ലയില്‍ മൂന്ന് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. അടൂര്‍ സ്വദേശി മണി, ഓതറ സ്വദേശിനി ആനെറ്റ് കുര്യാക്കോസ്, എഴുമറ്റൂര്‍ സ്വദേശിനി ആരതിയമ്മ എന്നിവരാണ് മരിച്ചത്. വിവിധ ആശുപത്രികളിലായി കൊവിഡ് ചികിത്സയിലിരിക്കെയാണ് മൂന്ന് പേരും മരിച്ചത്.

പത്തനംതിട്ട ജില്ലയില്‍ ഇന്നലെ 38 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 31 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ജില്ലയില്‍ ഇതുവരെ ആകെ 7292 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 5108 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ആകെ രോഗമുക്തരായവരുടെ എണ്ണം 5522 ആണ്.