ഫ്രാങ്ക് ലംപാര്‍ഡിന്റെ നമ്ബര്‍ 1 ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റിനെ തന്നെ ചെല്‍സി സ്വന്തമാക്കുന്നു. ലെസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലീഷ് ലെഫ്റ്റ് ബാക്ക് ബെന്‍ ചില്‍വെല്‍ വരും ദിവസങ്ങളില്‍ ചെല്‍സിയുമായി കരാര്‍ ഒപ്പിട്ടേക്കും. ഏതാണ്ട് 50 മില്യണ്‍ പൗണ്ടിന്റെ കരാറിലാണ് താരം ലംപാര്‍ഡിന് ഒപ്പം ചേരുക എന്നാണ് പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചെല്‍സി ഏറെ നാളായി ലക്ഷ്യമിട്ട താരമാണ് ചില്‍വെല്‍. പക്ഷെ ലെസ്റ്റര്‍ വന്‍ തുക അവശ്യപ്പെട്ടതോടെ ചെല്‍സി മറ്റു താരങ്ങളെയും പരിഗണിച്ചിരുന്നു. പക്ഷെ ലംപാര്‍ഡ് ആദ്യ പരിഗണന നല്‍കിയ താരം തന്നെ ഒടുവില്‍ ചെല്‍സിയിലിലേക്ക് എത്തിയേക്കും. ചില്‍വെല്‍ എത്തിയാല്‍ എമേഴ്സനെ ചെല്‍സി വില്‍ക്കും. തരത്തിനായി ഇറ്റാലിയന്‍ ക്ലബ്ബുകള്‍ രംഗത്തുണ്ട്.