പൊലീസ് സ്റ്റേഷൻ നവീകരിച്ചതിന്റെ പണം ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചിരിക്കുന്നുവെന്ന് ആരോപിച്ച് ലക്ഷദ്വീപിലെ ആന്ത്രോത്ത് പൊലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധം. കരാറുകാരനായ ടി എം കാസിമിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം.
ഇതിനിടെ, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ അനുവദിച്ചു. ദ്വീപിലെ പ്രതിഷേധ സാഹചര്യം കണക്കിലെടുത്താണ് നടപടി. രണ്ട് സായുധ കമാൻഡോകൾ അടക്കം എട്ടംഗ സംഘമാണ് സുരക്ഷ ഒരുക്കുക. ജൂലൈ 14 ന് വീണ്ടും അഡ്മിനിസ്‌ട്രേറ്റർ ദ്വീപിൽ എത്തും.



