ഓ​ക്ല​ന്‍​ഡ്: കോ​വി​ഡ് വ്യാ​പ​ന​ത്തെ നി​യ​ന്ത്രി​ക്കാ​നാ​യ​തി​നു പി​ന്നാ​ലെ ന്യൂ​സി​ല​ന്‍​ഡി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ചു. രാ​ജ്യ​ത്ത് തി​ങ്ക​ളാ​ഴ്ച കോ​വി​ഡ് കേ​സു​ക​ള്‍ ഒ​ന്നും ത​ന്നെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നി​ല്ല. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച​ത്.

അ​തേ​സ​മ​യം, കോ​വി​ഡ് വ്യാ​പ​നം ഉ​ണ്ടാ​യി​രു​ന്ന ഓ​ക്ല​ന്‍​ഡി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രും. വ​രും ദി​വ​സ​ങ്ങ​ളി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ കൂ​ടി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​കും ഓ​ക്ല​ന്‍​ഡി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കു​ക​യെ​ന്നാ​ണ് വി​വ​രം.

പ്ര​സി​ഡ​ന്‍റ് ജ​സീ​ന്ത അ​ര്‍​ഡേ​ണാ​ണ് രാ​ജ്യ​ത്തെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച വി​വ​രം അ​റി​യി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വോ​ടെ​യാ​ണ് ഇ​വി​ടെ വീ​ണ്ടും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

രാ​ജ്യ​ത്ത് ഇ​തു​വ​രെ 1,815 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത്. 25 പേ​ര്‍ ഇ​വി​ടെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു.