ചങ്ങനാശേരി: ന്യൂജെന്‍ ബൈക്കില്‍ പറക്കുന്നഫ്രീക്കന്മാരുടെ പിന്നാലെ പോലീസ്. എംസി റോഡില്‍ വാഴപ്പള്ളി വളവില്‍ അമിത വേഗത്തില്‍ ബൈക്ക് റൈഡിംഗ് നടത്തിയ മൂന്നു യുവാക്കളെ ട്രാഫിക് പോലീസ് കുടുക്കി.
ഇവര്‍ക്കെതിരേ അശ്രദ്ധയോടെ വാഹനം ഓടിച്ചതിനും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനും കേസെടുത്തു.
മതുമൂല മുതല്‍ പാലാത്രച്ചിറ വരെ ബൈക്കില്‍ പല തവണ വേഗത്തില്‍ പാറിപ്പറന്ന യുവാക്കളെ ചില യാത്രക്കാരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് പിടികൂടുകയായിരുന്നു.
ബൈക്കിലെ ഇവരുടെ അഭ്യാസ പ്രകടനങ്ങള്‍ പോലീസ് മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തു. അസംപ്ഷന്‍ കോളജിലേക്കുള്ള പി.പി. ജോസ് റോഡിലും ഫ്രീക്കന്‍ സംഘങ്ങള്‍ ബൈക്കില്‍ ചെത്തുന്നതായി പരാതിയുണ്ട്. ഇത്തരക്കാരുടെ അമിത വേഗത ഇരുചക്ര വാഹന സഞ്ചാരികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണി ഉയര്‍ത്തുന്നുണ്ട്.



