ജോയിച്ചന്‍ പുതുക്കുളം
അര്‍ക്കന്‍സാസ്: നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളി അസോസിയേഷന്‍ (നന്മ) താങ്ക്‌സ് ഗിവിംഗിന്റെ ഭാഗമായി കുട്ടികള്‍ക്കായി “മഴവില്ല് -20′ എന്ന പേരില്‍ ചിത്രരചനാമത്സരം നടത്തി വിജയികളെ പ്രഖ്യാപിച്ചു. നാലു ഗ്രൂപ്പുകളിലായി 62 കുട്ടികള്‍ പങ്കെടുത്തു.
മൂന്നുമുതല്‍ നാലു വയസുവരെയുള്ള ഗ്രൂപ്പില്‍ ആദ്യ വിനീത്, പാര്‍വതി ഷിജു പത്മന്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്കും, അദിതി നായര്‍, അനയ ശ്രീജിത്ത്, ഗൗരി ആര്‍ പ്രേം എന്നിവര്‍ ജൂറിയുടെ പ്രത്യേക അഭിനന്ദനങ്ങള്‍ക്കും അര്‍ഹരായി.
അഞ്ചുമുതല്‍ ഏഴു വയസുവരെ കുട്ടികളില്‍ നയന സുനിത്, ജോവിന ആന്‍ പ്രദീപ് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്കും മറിയ ജുവല്‍, സാധന ജിതിന്‍, ജിയാ കൃഷ്ണ എന്നിവര്‍ ജൂറിയുടെ പ്രത്യേക അഭിനന്ദനങ്ങള്‍ക്കും അര്‍ഹരായി.
എട്ടു മുതല്‍ പന്ത്രണ്ട് വരെ പ്രായമുള്ള കുട്ടികളില്‍ ജോന്‍ കെ. ലിജോ, അദൈ്വത് രാജ് എന്നിവര്‍ ഒന്നും രണ്ടും  സ്ഥാനങ്ങള്‍ക്കും ദേവ് അനീഷ്, നിഹാല്‍ സജു, കാതറിന്‍ ജോര്‍ജ്, രഹന്‍ പ്രമോദ്, നിരഞ്ജന്‍ ശബരി നായര്‍, അനാമിക അരുണ്‍ എന്നിവര്‍ ജൂറിയുടെ പ്രത്യേക അഭിനന്ദനങ്ങള്‍ക്കും അര്‍ഹരായി.
പതിമൂന്ന് മുതല്‍ പതിനഞ്ച് വരെ പ്രായമുള്ള കുട്ടികളില്‍ നിന്നും നെവേയ സെബാസ്റ്റ്യന്‍, അങ്കിത നായര്‍  എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്കും ദിയ നായര്‍ ജൂറിയുടെ പ്രത്യേക അഭിനന്ദനത്തിനും അര്‍ഹയായി.
ചിത്രകലാ രംഗത്ത് പ്രഗത്ഭരായ ജഡ്ജിംഗ് പാനല്‍ ആണ് വിജയികളെ തെരഞ്ഞെടുത്തത്. ജഡ്ജിംഗ് പാനല്‍ അംഗങ്ങളായി ഇന്ത്യയിലും അമേരിക്കയിലും ഫൈന്‍ ആര്‍ട്‌സ് അധ്യാപകനായി വളരെക്കാലമായി പ്രവര്‍ത്തിച്ചുവരുന്ന പൗലോസ് ജോസഫ്, “ബെന്റണ്‍വില്‍ ആര്‍ട്ട് ഓണ്‍ ദി സ്ക്വര്‍’ സ്ഥാപകനും പ്രശസ്ത അമേരിക്കന്‍ ആര്‍ട്ടിസ്റ്റുമായ മാറ്റ് കോബേര്‍ണ്‍, ഫ്രീലാന്‍സ് വിഷ്വല്‍ ഡിസൈനറും, ഇലസ്‌ട്രേറ്ററുമായ സുരഭി സുരന്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു.
വിജയികള്‍ക്കുള്ള കാഷ് പ്രൈസ് “ഡൗണ്‍ ടൗണ്‍ ബെന്റണ്‍വില്‍ ഇന്‍ക്’ എന്ന കമ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ സ്‌പോണ്‍സര്‍ ചെയ്തു. നന്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി വിജയികളേയും മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികളേയും അഭിനന്ദനം അറിയിച്ചു. അതോടൊപ്പം വിജയികള്‍ക്കുള്ള കാഷ് പ്രൈസും, മറ്റു സമ്മാനങ്ങളും, സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.