നേരത്തെ വോട്ട് ചെയ്തെന്ന ആരോപണത്തിൽ മന്ത്രി എ.സി മൊയ്തീനെതിരെ നടപടിയില്ല. ഏഴ് മണിക്കാണ് വോട്ട് തുടങ്ങിയതെന്ന പ്രിസൈഡിംഗ് ഓഫിസറുടെ വിശദീകരണം അംഗീകരിച്ചു.

6.55 ന് മന്ത്രി എ.സി. മൊയ്തീന്‍ വോട്ട് രേഖപ്പെടുത്തിയെന്നായിരുന്നു അനില്‍ അക്കരെ എംഎല്‍എയുടെ പരാതി. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇലക്ഷന്‍ കമ്മീഷന്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയത്.
ഈ റിപ്പോര്‍ട്ടിൽ ചട്ടലംഘനം നടന്നിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിരിന്നു. പ്രിസൈഡിംഗ് ഓഫിസറുടെ വാച്ചില്‍ ഏഴുമണിയായതിനാലാണ് വോട്ടിംഗ് ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഈ വിശദീകരണം അം​ഗീകരിച്ചുകൊണ്ടാണ് മന്ത്രിക്കെതിരായുള്ള നടപടി ഒഴിവാക്കിയത്.