ഇസ്താംബുള്‍ ബസാക്‌സെഹറിനെതിരായ മല്‍സരത്തില്‍ ഹാട്രിക്ക് നേടാനുള്ള അവസരം പെനാല്‍ട്ടിയിലൂടെ ഉണ്ടായിരുന്നിട്ടും അത് എമ്പപെക്ക് നല്കിയ നേയ്മറിനെ പുകഴ്ത്തി കോച്ച്‌ ടൂഷെല്‍.ഒന്‍പത് യൂറോപ്യന്‍ മല്‍സരങ്ങളില്‍ ഗോളൊന്നും നേടാതെ ആണ് എമ്പപേ പൂര്‍ത്തിയാക്കിയത്.അദ്ദേഹം ഗോള്‍ കാണാന്‍ വിഷമിക്കുന്നത് ടൂഷേലിനെ അലട്ടിയിരുന്നു.ഈ ഒരു പ്രവര്‍ത്തിക്ക് ശേഷം എമ്പപെയുടെ ആത്മവിശ്വാസം വര്‍ധിക്കുമെന്നും ടൂഷെല്‍ വിശ്വസിക്കുന്നു.

‘അദ്ദേഹം ചെയ്ത പ്രവര്‍ത്തി എന്നെ വളരെ അധികം സന്തോഷത്തില്‍ ആക്കുന്നു.അദ്ദേഹം ചാമ്പ്യന്‍സ് ലീഗില്‍ ഈ അടുത്തൊന്നും ഹാട്രിക്ക് നേടിയിട്ടില്ല.ആ ഒരു അവസരം ആണ് അദ്ദേഹം എമ്ബാപെക്ക് നല്‍കിയത്.നെയ്മറുടെ ഹൃദയം വളരെ വലുതാണ്. അവന്‍ എല്ലായ്പ്പോഴും തന്റെ ടീമംഗങ്ങളെക്കുറിച്ച്‌ ചിന്തിക്കുന്നു. ഫോര്‍വേഡ് താരങ്ങള്‍ക്കും കൈലിയനും സ്കോര്‍ ചെയ്യേണ്ടത് എത്ര പ്രധാനമാണെന്ന് അദ്ദേഹത്തിന് നന്നായി അറിയാം.’മല്‍സരശേഷം ടൂഷെല്‍ മാധ്യമങ്ങളോട് പറഞ്ഞു.