എറണാകുളം നെടുമ്പാശ്ശേരിയില്‍ അനധികൃതമായി താമസിക്കുകയായിരുന്ന ശ്രീലങ്കന്‍ പൗരനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കൊളംബോ സ്വദേശി രമേഷിന് (37) എതിരെയാണ് നെടുമ്പാശേരി പോലീസ് കേസെടുത്തത്. നെടുമ്പാശേരി അത്താണി തേയ്ക്കാനത്ത് വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു ഇയാള്‍.
യാത്രാ രേഖകളുടെ കാലാവധി കഴിഞ്ഞ ശേഷവും ഇയാള്‍ ഇവിടെ തങ്ങുകയായിരുന്നു. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇയാള്‍ക്ക് പ്രാദേശിക സഹായം ചെയ്തു നല്‍കിയവരെക്കുറിച്ചും അന്വേഷിക്കുമെന്നും ജില്ലാ പൊലിസ് മേധാവി കെ കാര്‍ത്തിക്ക് പറഞ്ഞു.



