കൊച്ചി: നീറ്റ് പരീക്ഷ എഴുതേണ്ട വിദ്യാര്‍ത്ഥികള്‍ സമീപിച്ചാല്‍ വന്ദേ ഭാരത് മിഷന്‍ പദ്ധതിയിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം നടപടികള്‍ സ്വീകരിക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു.
മെഡിക്കല്‍ പ്രവേശന പരീക്ഷ വിദേശത്ത് നടത്താനാവില്ലെന്ന് മെഡിക്കല്‍ കൗണ്‍സിലും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയും കോടതിയെ അറിയിച്ചിരുന്നു. ഹര്‍ജി വിധി പറയാന്‍ മാറ്റി.
ഇക്കാര്യത്തില്‍ കോടതി കഴിഞ്ഞ ദിവസം വിവിധ മന്ത്രാലയങ്ങളുടെ നിലപാട് തേടിയിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ വിദേശത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക്
കേരളത്തില്‍ എത്താനാവില്ലന്നും പരീക്ഷ മാറ്റി വെക്കുകയോ അല്ലങ്കില്‍ വിദേശത്ത്
സെന്ററുകള്‍ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയോ വേണമെന്നാവശ്യപ്പെട്ട് പ്രവാസിയായ അബ്ദുള്‍ അസീസ് സമര്‍പ്പിച്ച
പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് എസ് മണി കുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത് .