ഡല്‍ഹി: കൊറോണ പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങളില്‍ ഇളവുകളോടെ രണ്ടാം ഘട്ട അണ്‍ലോക്കിന് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. കൊറോണ പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തി അണ്‍ലോക്ക് -1 എന്ന പേരില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയിരുന്നു. ഇതിന്റെ രണ്ടാം ഘട്ട മാര്‍ഗനിര്‍ദേശങ്ങള്‍ അടുത്ത ആഴ്ച പുറത്തിറക്കുമെന്നാണ് വിവരം.
എന്നാല്‍, മെട്രോ സര്‍വീസ് ആരംഭിക്കാന്‍ കുറേക്കൂടി സമയം എടുക്കുമെന്നാണു സൂചന. ഡല്‍ഹി, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ കൊറോണ വ്യാപനം നിയന്ത്രണാതീതമായ സാഹചര്യത്തില്‍ മെട്രോ ട്രെയിന്‍ സര്‍വീസ് ഉടന്‍ പുനരാരംഭിക്കില്ല.
കര്‍ണാടക ഒഴികെയുള്ള സംസ്ഥാനങ്ങള്‍ ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കിയിട്ടുണ്ട്. മറ്റു പരീക്ഷകള്‍ നടത്തില്ലെന്നു സിബിഎസ്ഇയും ഐസിഎസ്ഇയും വ്യക്തമാക്കിക്കഴിഞ്ഞു.
ഒന്നാം ഘട്ട അണ്‍ലോക്ക് മാര്‍ഗനിര്‍ദേശം അനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന കാര്യം അതതു സംസ്ഥാനങ്ങള്‍ക്കു കൂടിയാലോചിച്ചു ചെയ്യാമെന്നാണ്.