ഈ തീരം വിട്ടുപോകയാണ് ഞാൻ
എന്റെ മുന്നിൽ ചലിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന
ഈ വെളിച്ചത്തോടൊപ്പം…
നീ അറിയാതെ നിന്നെ കാണാൻ…
നീ അറിയാതെ നിന്റെ ശബ്ദം കേൾക്കാൻ….
ഏതെങ്കിലും ബലി തറയിൽ വേഗം സ്ഥാനം പിടിക്കാൻ..
എന്റെ മനസ്സ് അപ്പോഴങ്കിലും നീ അറിയുമോ?
അന്ധകാരത്തിന്റെ അവസാനമില്ലത്ത
ചതുപ്പുകളിൽ ഞാൻ മുങ്ങി താഴുമ്പോഴും
നിന്റെ മുഖം എന്റെ ഓർമ്മകൾ കുറഞ്ഞുതുടങ്ങിയ
മനസ്സിൽ ഒരു നിഴൽ പോലെ ഉണ്ടാവും
എന്റെ ബാല്യയൗവ്വനങ്ങളുടെ തിരുശേഷിപ്പുകൾ
ചിതൽ തിന്നു തീർത്തിരിക്കുന്നു..
വാർദ്ധക്യം കോടികയറിയ മനസ്സിൽ
നന്മയുടെ മാർഗം വെള്ളി വെളിച്ചമാകുമ്പോഴും
തിന്മകളുടെ വഴി മലർക്കേ തുറന്ന് കിടക്കുന്നു..
എങ്കിലും നന്മയുടെ വെളിച്ചത്തിലൂടെ
നിറനിലാവു പോലെ ഞാൻ..
നിന്നിലേക്ക് ..നീയെന്ന വെളിച്ചത്തിലേക്ക്…
ഒരു സാഫല്യമായി…