നിരവധി പഞ്ചായത്തുകളില്‍ എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. വളരെ ശക്തമായ മുന്നേറ്റമാണ് ബിജെപി നടത്തിയിരിക്കുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി പൊതുജനങ്ങളില്‍ നിന്ന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. നിരവധി പഞ്ചായത്തുകളില്‍ എന്‍ഡിഎ അധികാരത്തില്‍ വരും. കോഴിക്കോട് കോര്‍പറേഷന്‍ ഭരണമുള്‍പ്പെടെ ഇത്തവണ എന്‍ഡിഎയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് കൃത്യം ഏഴുമണിക്ക് തന്നെ ആരംഭിച്ചിരുന്നു. രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയാണ് പോളിംഗ് സ്റ്റേഷനുകളിലുള്ളത്. കൊവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. സാമൂഹിക അകലം പാലിച്ചുവേണം വോട്ടെടുപ്പില്‍ പങ്കാളികളാകാന്‍. പോളിംഗ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളാണ് ഇന്ന് വിധിയെഴുതുക.