നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ജൂൺ ഒന്നിന് നടക്കും. ഇടതുമുന്നണിയിൽ സിപിഐയുടെ അംഗവും അടൂർ എംഎൽഎയുമായ ചിറ്റയം ഗോപകുമാറാണ് മത്സരിക്കുക. നിലവിൽ നിയമസഭയിൽ 99 അംഗങ്ങളാണ് ഇടതുപക്ഷത്തുള്ളത്. 41 പേരാണ് പ്രതിപക്ഷത്തുള്ളത്. അംഗബലം അനുസരിച്ച്, അട്ടിമറികൾ ഉണ്ടായില്ലെങ്കിൽ ഇടതുമുന്നണി സ്ഥാനാർത്ഥി തന്നെ ജയിച്ചുകയറാനാണ് സാധ്യത.

നാളെയാണ് പത്രിക സമർപ്പിക്കാനുള്ള തീയതി. സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിച്ച യുഡിഎഫ് ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിലും മത്സരിക്കാനാണ് സാധ്യത. സ്പീക്കർ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ എംബി രാജേഷ് വിജയിച്ചത് 40 നെതിരെ 96 വോട്ടുകൾ നേടിയാണ്.