നിയമസഭാ കയ്യാങ്കളി കേസിൽ നാല് ഇടതു നേതാക്കൾക്ക് ജാമ്യം ലഭിച്ചു. കെ അജിത്, സികെ സദാശിവൻ, വി ശിവൻകുട്ടി, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഓരോരുത്തർക്കും 35,000 രൂപയുടെ ജാമ്യമാണ് നൽകിയത്.
അതേസമയം, മന്ത്രിമാരായ കെടി ജലീലും ഇപി ജയരാജനും ജാമ്യം എടുത്തിട്ടില്ല. കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി സിജെഎം കോടതി നേരത്തെ തള്ളിയിരുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണം തടയാൻ പ്രതിപക്ഷം സഭയിൽ നടത്തിയ ശ്രമങ്ങളാണ് ഈ കേസിന് ആസ്പദമായ സംഭവം. രണ്ടര ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടു എന്നായിരുന്നു പൊലീസ് കുറ്റപത്രം.