തൃശൂര്‍: സേഫ് ആന്‍ഡ് സ്ട്രോംഗ് നിക്ഷേപ കമ്പനി ഉടമ പ്രവീണ്‍ റാണെ രാജ്യം വിടാതിരിക്കാന്‍ ജാഗരൂകരായി പോലീസ്. വിമാനത്താവളങ്ങളില്‍ പോലീസ് അറിയിപ്പ് നല്‍കി.
നിക്ഷേപ തട്ടിപ്പില്‍ റാണയ്ക്കെതിരെ 18 കേസുകളാണ് തൃശൂര്‍ പോലീസ് എടുത്തിട്ടുള്ളത്. ഇതില്‍ 11 കേസുകള്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണുള്ളത്. 48% വരെ പലിശ വാഗ്ദാനം ചെയ്തായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്.
പീച്ചി സ്വദേശിനി ഹണി തോമസിന്‍റെ പരാതിയിലാണ് റാണെയ്ക്കെതിരെ ആദ്യം കേസെടുത്തത്. പലരില്‍ നിന്നും ഒരുലക്ഷം മുതല്‍ 20 ലക്ഷംവരെ ഇയാള്‍ തട്ടിയെടുത്തിട്ടുള്ളതായാണ് പരാതികള്‍.