തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ബുധനാഴ്ച പൊതുഗതാഗതം പുനരാരംഭിക്കും. ബസ്, ഒാേട്ടാറിക്ഷ, സ്വകാര്യ വാഹനം എന്നിവയാണ് നിബന്ധനകളോടെ ഒാടിത്തുടങ്ങുക. കെ.എസ്.ആര്.ടി.സി 3000 ഒാര്‍ഡിനറി ബസുകളാണ് ആദ്യഘട്ടം വിന്യസിക്കുക. മിനിമം നിരക്ക് 50 ശതമാനം ഉയര്‍ത്തിയാണ് ബസ് സര്‍വിസ്.
ടിക്കറ്റ് മെഷീനുകളില്‍ നിരക്ക് വര്‍ധന ഉള്‍പ്പെടുത്തുന്ന ജോലി ചൊവ്വാഴ്ച രാത്രി വൈകിയും തുടര്‍ന്നു. കോവിഡ് കാലത്ത് മാത്രമാണ് നിരക്ക് വര്‍ധന. സ്വകാര്യ ബസ് സര്‍വീസിെന്റ കാര്യത്തില്‍ വ്യക്തതയില്ല. യാത്രക്ക് കര്‍ശന നിബന്ധനകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ബസ് ഏഴുമുതല്‍ ഏഴുവരെ
*രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുവരെയാണ് ബസ് ഒാടുക
*മാസ്ക് നിര്‍ബന്ധം
*യാത്രക്കാര്‍ സാനിറ്റൈസര്‍ കരുതണം
*കയറുമ്ബോഴും ഇറങ്ങുേമ്ബാഴും കൈ വൃത്തിയാക്കണം
*രണ്ടുപേര്‍ക്കുള്ള സീറ്റില്‍ ഒരാള്‍ മാത്രം
*മൂന്നുപേര്‍ക്കുള്ള സീറ്റില്‍ നടുവിലത്തേത് ഒഴിവാക്കി രണ്ടുപേര്‍ക്ക് ഇരിക്കാം
*നിന്ന് യാത്ര പാടില്ല
*പരാമവധി 27 പേര്
*പ്രധാന റൂട്ടില്‍ സര്‍വിസ്
*65 വയസ്സിന് മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ളവരും യാത്ര ചെയ്യരുത്
*കണ്ടക്ടര്‍ അനുവദിക്കുന്നവര്ക്കേ പ്രവേശനമുള്ളൂ
*എല്ലാ ഒാര്‍ഡിനറി സ്റ്റോപ്പിലും നിര്‍ത്തും
*40 കിലോമീറ്ററില്‍ കൂടുതലുള്ള ദൂരത്ത് ഫാസ്റ്റ് പാസഞ്ചറുകള്‍
*ഫാസ്റ്റുകള്‍ക്ക് നിരക്ക് വര്‍ധനയില്ല
*യാത്രാ ഇളവുകള്‍ക്ക് അര്‍ഹതയുള്ളവര്‍ വര്‍ധിപ്പിച്ച നിരക്കിെന്റ പകുതി നല്‍കണം. വിദ്യാര്‍ഥികള്‍ക്കും ഇൗ നിരക്ക് ബാധകം
ഒാേട്ടാറിക്ഷയില്‍ ഒരാള്‍ മാത്രം
*മാസ്ക് നിര്‍ബന്ധം
*സാനിറ്റൈസര്‍ കരുതണം
*ഒരാള്‍ മാത്രമേ സഞ്ചരിക്കാവൂ
*കുടുബാംഗമാണെങ്കില്‍ മൂന്നുപേര്‍
ഇരുചക്രവാഹനത്തില്‍ കുടുംബാംഗവുമാകാം
*മാസ്ക് നിര്‍ബന്ധം
*ഒരാള്‍ മാത്രമേ പാടൂള്ളൂ
*കുടുംബാംഗമാണെങ്കില്‍ പിന്‍സീറ്റ് യാത്ര അനുവദിക്കും
നാല് ചക്രവാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ രണ്ടുപേര്‍
*മാസ്ക് നിര്‍ബന്ധം
*ശാരീരിക അകലം പാലിക്കണം
*കുടുംബാംഗമാണെങ്കില്‍ മൂന്നുപേര്‍
സമീപ ജില്ലകളിലേക്ക് പാസ് വേണ്ട
*െഎ.ഡി കാര്‍ഡ് കരുതണം
*യാത്ര രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ
*വിദൂര ജില്ല യാത്രക്ക് പൊലീസ്/ കലക്ടര്‍ എന്നിവരുടെ പാസ് വാങ്ങണം
*അവശ്യസര്‍വിസുകള്‍ക്ക് നിബന്ധന ബാധകമല്ല