നാഗ്പൂരിൽ മകനും മകളുമടക്കം കുടുംബത്തിലെ അഞ്ച് പേരെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. അലോക് മതുൽക്കർ എന്നയാളാണ് ആത്മഹത്യ ചെയ്തത്. ടെയിലറായി ജോലി നോക്കി വരികയായിരുന്നു അലോക്. ഭാര്യ, ഭാര്യ സഹോദരി, ഭാര്യയുടെ അമ്മ എന്നിവരെ കുത്തിക്കൊല്ലുകയായിരുന്നു. മക്കളെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. പൊലീസ് സംഘം സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അറിയിച്ചു.
അലോകിന് ഭാര്യാ സഹോദരിയുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇക്കാരണത്താലാണ് ഇരുവരും വഴക്കിൽ ഏർപ്പെടുന്നത്. പ്രകോപിതനായി അലോക് കുടുംബാംഗങ്ങളെ കൊന്ന ശേഷം ഞായറാഴ്ച രാത്രി തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണത്തിന് ശേഷം സംഭവത്തിൽ കൂടുതൽ വ്യക്തതയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.



