നടി വിജയശാന്തി ബി.ജെ.പിയില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് വിജയശാന്തി ബി.ജെ.പി. അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് ദിശാബോധം നഷ്ടപ്പെട്ട പാര്‍ട്ടിയാണെന്നും ജനങ്ങളുടെ പാര്‍ട്ടി ബിജെപിയാണെന്നും വിജയശാന്തി പ്രതികരിച്ചു.

ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി വിജയശാന്തി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് വിജയശാന്തി കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവച്ചത്. നേരത്തേ നടി ഖുശ്ബുവും കോൺ​ഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു.

1998ൽ ബിജെപിയിലൂടെയാണ് വിജയശാന്തി രാഷ്ട്രീയത്തിലെത്തിയത്. തുടർന്ന് ബിജെപി മഹിളാ മോർച്ചാ സെക്രട്ടറിയായി. പിന്നീട് ബിജെപി വിട്ട അവർ സ്വന്തം പാർട്ടി രൂപീകരിച്ചെങ്കിലും 2009-ൽ ഈ പാർട്ടി ടിആർസിൽ ലയിച്ചു. അക്കൊല്ലം തന്നെ മേദകിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2014ൽ ടിആർഎസ് അവഗണിക്കുന്നു എന്ന് ആരോപിച്ചാണ് കോൺ​ഗ്രസിൽ ചേരുകയായിരുന്നു.