കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര ധോണിക്ക് ബി.സി.സി.ഐ മികച്ച ഒരു വിടവാങ്ങല്‍ നല്‍കണമെന്ന് മുന്‍ പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ഷൊഹൈബ് അക്തര്‍. ധോണിക്ക് ഒരു വിടവാങ്ങല്‍ മത്സരം ഉണ്ടാവുമെന്നാണ് താന്‍ കരുതിയതെന്നും എന്നാല്‍ അത് ഉണ്ടായില്ലെന്നും അക്തര്‍ പറഞ്ഞു.
ധോണിയെ പോലെയൊരു ഇതിഹാസം സോഷ്യല്‍ മീഡിയയിലൂടെ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നും ധോണിക്ക് വേണ്ടി ബി.സി.സി.ഐ ഒരു വിടവാങ്ങല്‍ മത്സരം സംഘടിപ്പിക്കണമെന്നും അക്തര്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷം തന്നെ ഓസ്ട്രേലിയയില്‍ വെച്ച് നടക്കേണ്ട ടി20 ലോകകപ്പ് നടന്നിരുന്നെങ്കില്‍ ധോണി അത് കളിക്കുമായിരുന്നെന്നും ടി20 ലോകകപ്പ് മാറ്റിവെച്ചതുകൊണ്ടാണ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നും അക്തര്‍ പറഞ്ഞു.