ധാരാവിയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയില്‍ ആകെ കൊറോണ ബാധിതരുടെ എണ്ണം 22 ആയി. പുതുതായി രോ​ഗം സ്ഥിരീകരിച്ച രണ്ട് പേരും നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവരാണ്.

കൊവിഡ് ബാധിച്ച്‌ മൂന്ന് പേരാണ് ഇതുവരെ ധാരാവിയില്‍ മരിച്ചത്. പതിനഞ്ച് ലക്ഷത്തോളം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് ധാരാവി. കൊറോണ പടരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ധാരാവിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.

അതേസമയം രാജ്യത്ത്​ 12 മണിക്കൂറിനിടെ 30 മരണം റിപ്പോര്‍ട്ട്​ ചെയ്​തതായും 547 പേര്‍ക്ക്​ രോഗം സ്​ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു