കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്ക് വിശ്വാസികളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഉച്ചകഴിഞ്ഞ് മൂന്നിനു് കബറടക്ക ശുശ്രൂഷകള്‍ ആരംഭിച്ചു. വിടവാങ്ങല്‍ ശുശ്രൂഷയ്ക്കായി അരമന ചാപ്പലിന്റെ മദ്ബഹായിലേക്കു കൊണ്ടു വന്നു ശുശ്രൂഷകള്‍ പൂര്‍ത്തീകരിച്ച് അഞ്ചരയോടെഅരമന ചാപ്പലിനോടു ചേര്‍ന്നുള്ള പരിശുദ്ധ കാതോലിക്കാ ബാവാമാരുടെ കബറിടത്തിനോടു ചേര്‍ന്നുള്ള കബറിടത്തില്‍ സംസ്കാരം നടത്തി. കാതോലിക്കാ ബാവയുടെ ഭൗതിക ശരീരം ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകത്ത് ഇന്നലെ രാത്രിയോടെ എത്തിച്ചു. ഭൗതിക ശരീരം ദര്‍ശിക്കാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍പെട്ടവരും നിരവധി വിശ്വാസികളുംദേവലോകത്തെ അരമനയിലെത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ചടങ്ങുകള്‍ നടന്നത്. ഇന്നു രാവിലെ കാതോലിക്കേറ്റ് അരമന ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം എട്ടോടെ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള പൊതു ദര്‍ശനത്തിനായി അരമന കോന്പൗണ്ടിലെ പന്തലിലേക്കു ബാവായുടെ ഭൗതികശരീരം മാറ്റി.
ദേവലോകം തേങ്ങി; കാതോലിക്കാ ബാവയ്ക്ക് യാത്രാമൊഴി



