ഫിലഡൽഫിയ ∙ ട്രൈസ്റ്റേറ്റ് കേരളാ ഫോറം നേതൃത്വം നൽകുന്ന ദേശീയ ഓണാഘോഷത്തിനുള്ള കിക്ക് ഓഫ് ജൂൺ 26 ശനിയാഴ്ച്ച ഫിലഡൽഫിയയിൽ നടക്കും. ഓണാഘോഷ ക്രമീകരണങ്ങൾക്ക് എം. കെ. കുര്യാക്കോസ് തിരി തെളിയ്ക്കും.

റിയൽ എസ്റ്റേറ്റ് വ്യവസായി ജോഷ്വാ മാത്യൂ, സൂപ്പർ ലോയർ ലിനോ പി. തോമസ്, പ്രശസ്ത ലോയർ ജോസഫ് കുന്നേൽ എന്നിവർ ഒരുമിച്ച് ദേശീയ ഓണാഘോഷ പാസുകളുടെ വിതരണോദ്ഘാടനം നിർവഹിക്കും. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ സുമോദ് നെല്ലിക്കാലാ അധ്യക്ഷനാകും. ഫിലഡൽഫിയയിലെ പമ്പാ സെമിനാർ ഹാളിൽ 26 ശനിയാഴ്ച്ച വൈകുന്നേരം 4.30 നാണ് കിക്ക് ഓഫ്.