ദുരഭിമാനക്കൊലയെ ന്യായീകരിച്ച് തമിഴ് നടൻ രഞ്ജിത്ത് രംഗത്ത്. ജാതീയമായ ദുരഭിമാനക്കൊല അക്രമമല്ലെന്നും കുട്ടികളോട് മാതാപിതാക്കൾക്കുള്ള കരുതലാണ് അതെന്നും നടൻ പറഞ്ഞു. പുതിയ ചത്രമായ ‘കവുണ്ടംപാളയം’ സേലത്തെ കരുപ്പൂരിലെ തിയേറ്ററിൽ റിലീസ് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിനിടെയാണ് ഭുരഭിമാനക്കൊലയെക്കുറിച്ച് നടൻ പ്രതികരിച്ചത്.’മക്കൾ പോകുന്നതിന്റെ വേദന മാതാപിതാക്കൾക്ക് മാത്രമേ അറിയൂ. ഒരു ബൈക്ക് മോഷണം പോയാൽ എന്താണ് സംഭവിച്ചതെന്ന് നമ്മൾ അന്വേഷിക്കില്ലേ. കുട്ടികൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കുന്ന മാതാപിതാക്കൾ ദേഷ്യം പ്രകടിപ്പിക്കും. അത് അക്രമമല്ല. അവരോടുള്ള ഇവരുടെ കരുതൽ മാത്രമാണ്’- രഞ്ജിത്ത് പറഞ്ഞു. എന്നാൽ നടന്റെ പരാമർശത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.