ഖമീസ്​​ മുശൈത്​​: ദക്ഷിണ സൗദിയിലെ അസീര്‍ മേഖലയില്‍ നേരിയ ഭൂചലനം. ഖമീസ്​​ മുശൈത്തിന്​ കിഴക്ക്​ ഭാഗത്താണ്​ ശനിയാഴ്​ച ഉച്ചക്ക്​ ശേഷം മൂന്നോടെ ചെറിയ കമ്ബനമുണ്ടായത്​. ഖമീസ്​ മുശൈത്​ നഗരത്തില്‍ നിന്ന്​ 16 കിലോമീറ്റര്‍ അക​​െലയാണ്​ സംഭവമെന്ന്​ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. റിക്​ടര്‍ സ്​കെയിലില്‍ 3.45 ശക്തിയിലും ആറ്​ കിലോമീറ്റര്‍ ആഴത്തിലുമാണ്​ ഭൂചലനനം രേഖപ്പെടുത്തിയിരിക്കുന്നതെന്നും സര്‍വേ വൃത്തങ്ങള്‍ വ്യക്തമാക്കി.