തമിഴ്നാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം 50,000 കടന്നു. തമിഴ്നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 50,193 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തമിഴ്നാട്ടിൽ 2,174 പേർക്ക് പുതുതായി വൈറസ് സ്ഥിരീകരിച്ചെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കോവിഡ് കണക്കാണിത്.
തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 576 ആയി.