ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വമ്പന്‍ തോല്‍വിയേറ്റുവാങ്ങിയെങ്കിലും ബാറ്റിംഗ് കൂട്ടുകെട്ടില്‍ പുതിയ ഐ.പി.എല്‍ റെക്കോര്‍ഡിട്ട് ചെന്നൈ സൂപ്പര്‍ കിങ്സ് താരങ്ങളായ സാം കറനും ഇമ്രാന് താഹിറും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരു താരങ്ങളും ഇന്നലെ പടുത്തുയര്‍ത്തിയത്.
പവര്‍ പ്ലേയില്‍ തന്നെ 5 വിക്കറ്റ് നഷ്ടപ്പെട്ട് ചെന്നൈ സൂപ്പര്‍ കിങ്സ് വമ്പന്‍ തകര്‍ച്ചയെ നേരിടുന്ന സമയത്താണ് സാം കറനും ഇമ്രാന് താഹിറും ചേര്‍ന്ന് ചെന്നൈ സ്കോര്‍ 100 കടത്തിയത്. ഇരുവരും ചേര്‍ന്ന് 43 റണ്‍സാണ് ഒമ്പതാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. സാം സാം കറന് 47 പന്തില്‍ 52 റണ്‍സ് എടുത്തപ്പോള്‍ ഇമ്രാന് താഹിര്‍ 10 പന്തില്‍ 13 പന്തുമായി പുറത്താവാതെ നിന്നു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്സ് 20 ഓവറില്‍ 114 റണ്‍സാണ് എടുത്തത്. തുടര്‍ന്ന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 10 വിക്കറ്റിന് മത്സരം സ്വന്തമാക്കിയിരുന്നു.