ന്യുജേഴ്‌സി: ബെര്‍ഗന്‍ഫീല്‍ഡില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ കല്ലിശേരി മണലേത്തു പവ്വത്തില്‍പടിക്കല്‍ പരേതനായ ടി. ഏബ്രഹാമിന്റെയും കുഞ്ഞമ്മ ഏബ്രഹാമിന്റെയും പുത്രന്‍ തോമസ് ഏബ്രഹാം (ബേബി-66) നിര്യാതനായി. റിഡ്ജ്ഫീല്‍ഡിലെ സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്.

ഭാര്യ അന്നമ്മ തോമസ് പുത്തങ്കാവ് കിണറ്റുംകരയില്‍ കുടുംബാംഗം. മക്കള്‍: ബ്ലെസി തോമസ് (സൗദി) ജെയിം തോമസ് (ന്യുജേഴ്‌സി) ജാനറ്റ് തോമസ് (ന്യുജേഴ്‌സി) മരുമക്കള്‍: മനോജ് മാത്യു (സൗദി) സജി കോശി (ന്യുജേഴ്‌സി) ടിറ്റോ തോമസ് വര്‍ഗീസ് (ന്യു ജെഴ്‌സി)

സഹോദരര്‍: ഏലിയാമ്മ ഏബ്രഹാം (ന്യുജേഴ്‌സി) മറിയാമ്മ ഏബ്രഹാം (അറ്റ്‌ലാന്റ) മാത്യു എബ്രഹാം (ന്യുജേഴ്‌സി) അന്നമ്മ ഏബ്രഹാം (ന്യുജേഴ്‌സി) സജി ഏബ്രഹം വര്‍ഗീസ് (ന്യുജേഴ്‌സി)
സ്ംസ്‌കാരം പിന്നീട്