ഹൈദരാബാദ് | തെലങ്കാനയില്‍ മൂന്ന് ടി ആര്‍ എസ് (തെലങ്കാന രാഷ്ട്രസമിതി) എം എല്‍ എമാര്‍ക്ക് കൊവിഡ്. യാദ്ഗിരി റെഡ്ഡി, ബാജി റെഡ്ഡി, ബിഗല ഗണേഷ് ഗുപ്ത എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ജനഗാവില്‍ നിന്നുള്ള എം എല്‍ എ ആണ് യാദ്ഗിരി റെഡ്ഡി. നിസാമാബാദ് റൂറലില്‍ നിന്നുള്ള എം എല്‍ എ ആയ ബാജിറെഡ്ഡിക്കും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിസാമാബാദ് അര്‍ബനിലെ എം എല്‍ എ ആണ് ബിഗല ഗണേഷ് ഗുപ്ത. ദിവസങ്ങള്‍ക്ക് മുമ്ബ് ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജനപ്രതിനിധികള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ നിരവധി ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്.സംസ്ഥാനത്ത് ഇതിനകം 60 മാധ്യമ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 4737 പേര്‍ക്കാണ് കൊാവിഡ് സ്ഥിരീകരിച്ചത്. 182 പേര്‍ രോഗം ബാധിച്ച് മരിച്ചു. 2352 പേര്‍ രോഗമുക്തി നേടി.