തെലങ്കാന: തെലങ്കാനയില്‍ കൊവിഡ് രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. സംസ്ഥാനത്ത് 1,967 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 99,391 ആയി. എട്ട് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണസംഖ്യ 737 ആയി ഉയര്‍ന്നു. ഇതുവരെ 76,967 പേര്‍ കൊവിഡ് രോഗ മുക്തി നേടി.