തൃശ്ശൂര്‍ : ഇരിങ്ങാലക്കുടയില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ 26 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഇവര്‍ എങ്ങനെയാണ് രോഗബാധിതരായത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

കഴിഞ്ഞ ദിവസവും ഇരിങ്ങാലക്കുടയിലെ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മൂന്ന് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗ ബാധ. അതേസമയം ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ട് പാലക്കാട് സ്വദേശികളുടേത് ഉള്‍പ്പെടെ ആകെ 14 പേരുടെ വൈറോളജി പരിശോധനാ ഫലം നെഗറ്റീവ് ആയി.

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരു തൃശൂര്‍ സ്വദേശിക്കും രോഗം ഭേദമായി. ജില്ലയില്‍ രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ളവരുടെ എണ്ണം 89 ആയി. പോസിറ്റീവ് കേസുകള്‍ ഉയര്‍ന്നിട്ടും ജില്ലയില്‍ ഹോട്സ്പോട്ടുകള്‍ ഒന്നും നിലവില്‍ ഇല്ല.