തൃശൂര്‍: വടക്കാഞ്ചേരി മുള്ളൂര്‍ക്കരയില്‍ കരിങ്കല്‍ ക്വാറിയില്‍ വന്‍ സ്ഫോടനം. ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് ഗുരുതര പരിക്കേറ്റതായാണ് സൂചന.വടക്കാഞ്ചേരി വാഴക്കോട് വളവ് മൂലയില്‍ ഹസനാരുടെ മകന്‍ അബ്ദുല്‍ നൗഷാദ് ആണ് മരിച്ചത്.
പരുക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ഡിറ്റനേറ്റര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നു സംശയിക്കുന്നു. ഒന്നര വര്‍ഷമായി പൂട്ടിക്കിടക്കുന്ന ക്വാറിയിലാണ് അപടകമുണ്ടായത്. സ്‌ഫോടനത്തില്‍ സമീപമുള്ള വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.



