കൊ​ച്ചി: സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ പ്രോ​ട്ടോ​കോ​ള്‍ വി​ഭാ​ഗ​ത്തി​ലെ തീ​പി​ടി​ത്തം ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി ആ​വ​ശ്യ​പ്പെ​ട്ടു. സ​ര്‍​ക്കാ​ര്‍ നേ​രി​ടു​ന്ന സ്വ​ര്‍​ണ​ക്ക​ട​ത്ത് ആ​രോ​പ​ണം അ​ട​ക്ക​മു​ള്ള നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന പ്രോ​ട്ടോ​കോ​ള്‍ വി​ഭാ​ഗ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം ദു​രൂ​ഹ​ത ഉ​യ​ര്‍​ത്തു​ന്ന​താ​ണ്.

സു​പ്ര​ധാ​ന രേ​ഖ​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന പ്രോ​ട്ടോ​കോ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ന​ട​ന്ന അ​ട്ടി​മ​റി​യെ​ക്കു​റി​ച്ച്‌ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ള്‍ അ​ന്വേ​ഷി​ച്ചാ​ല്‍ സ​ത്യാ​വ​സ്ഥ പു​റ​ത്തു​വ​രി​ല്ല. പൊ​തു​ജ​ന താ​ല്‍​പ​ര്യം മു​ന്‍​നി​ര്‍​ത്തി ഹൈ​ക്കോ​ട​തി നേ​രി​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു ബെ​ന്നി ബ​ഹ​നാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.