തിരുവനന്തപുരം: നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച മരിച്ച വൈദികന്റെ സംസ്കാരം അനിശ്ചിതത്വത്തില്‍. നാലാഞ്ചിറ സ്വദേശിയായ ഫാ. കെ ജി വര്‍ഗീസ് ആണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ നാട്ടുകാരുടെ പ്രതിഷത്തെ തുടര്‍ന്ന് ഓര്‍ത്തഡോക്സ് സഭയുടെ മറ്റൊരു പളളിയില്‍ സംസ്കാരം നടത്താനാണ് ആലോചിക്കുന്നത്. ആദ്യം മലമുകള്‍ ഓര്‍ത്തഡോക്സ് ശ്മശാനത്തില്‍ സംസ്കരിക്കാനായിരുന്നു തീരുമാനമെങ്കിലും സ്ഥലത്ത് സെമിത്തേരി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്നും ഇത് കഴിയാതെ സംസ്കാരം നടത്താന്‍ അനുവദിക്കില്ലെന്നുമായിരുന്നു നാട്ടുകാരുടെ പക്ഷം. മൃതദേഹം സംസ്കരിക്കാനായില്ലെങ്കില്‍ ദഹിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. അതേസമയം വൈദികന്റെ രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനാകാത്തത് ആശങ്ക പരത്തുന്നു. നിലവില്‍ തിരുവനന്തപുരത്ത് 61 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ സംസ്കാരം അനിശ്ചിതത്വത്തില്‍
