തിരുവനന്തപുരത്ത്(Thiruvananthapuram ) ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസറായ(Instagram Influencer) വിദ്യാര്‍ഥിനി(student) ജീവനൊടുക്കി(suicide). തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനിയാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാർഥിനി വീട്ടിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള അധിക്ഷേപമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം. തലസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായിരുന്നു. സംഭവത്തില്‍ പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

പെൺകുട്ടിക്ക് ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവേഴ്‌സ് ഉണ്ടായിരുന്നു.കുട്ടിക്ക് നെടുമങ്ങാട് സ്വദേശിയുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഇത് കുറച്ച് നാളുകൾക്ക് മുമ്പ് അവസാനിപ്പിച്ചിരുന്നുവെന്നും വിവരമുണ്ട്. ഇതോടെ പെൺകുട്ടിക്കെതിരെ വ്യാപകമായ സൈബർ ആക്രമണം ഉണ്ടാവുകയായിരുന്നു.