തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നു. ഇന്ന് തിരുവനന്തപുരത്ത് 519 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് സംസ്ഥാനത്ത് ഒരു ജില്ലയില്‍ അഞ്ഞൂറിലധികം പേര്‍ക്ക് ഒറ്റയടിക്ക് രോഗം സ്ഥിിരീകരിക്കുന്നത്.

ഇന്ന് രോഗബാധിതരുടെ എണ്ണത്തില്‍ മലപ്പുറം ജില്ലയാണ് രണ്ടാത്. 221 പേര്‍ക്കാണ് ഇന്ന് മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ 123 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 118 പേര്‍ക്കും കോട്ടയം ജില്ലയില്‍ 100 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഈ ജില്ലകളാണ് രോഗികളുടെ എണ്ണത്തില്‍ നൂറ് കടന്നത്.

ആലപ്പുഴ ജില്ലയില്‍ 86 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 81 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ 52 പേര്‍ക്കും വയനാട് ജില്ലയില്‍ 49 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ 48 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ 44 പേര്‍ക്കും ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ 30 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ 29 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇന്ന് ആകെ 1530 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പത്ത് പേരുടെ മരണവും സ്ഥിരീകരിച്ചു.