തിരുവനന്തപുരം: തിരുവനന്തപുരം-എറണാകുളം നോണ്‍ സ്‌റ്റോപ്പ് എസി കെഎസ്‌ആര്‍ടിസി ബസ് നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും. രാവിലെ 5.30 നാണ് ബസ് പുറപ്പെടുക. വൈകിട്ട് ആറു മണിക്കായിരിക്കും തിരുവനന്തപുരത്തേക്കുള്ള മടക്ക യാത്ര. ട്രെയിനുകള്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് സര്‍വ്വീസ് നടത്താന്‍ കെഎസ്‌ആര്‍ടിസി തീരുമാനിച്ചത്. ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രത്യേക സര്‍വ്വീസായി കേരളത്തില്‍ സര്‍വ്വീസ് നടത്തിയിരുന്ന മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകളാണ് റെയില്‍വെ റദ്ദാക്കിയത്. മതിയായ ആളില്ലാത്ത സാഹചര്യത്തിലാണ് സര്‍വ്വീസ് റദ്ദാക്കിയത്. തിരുവനന്തപുരം- കോഴിക്കോട്, തിരുവനന്തപുരം- കണ്ണൂര്‍, ജനശതാബ്ദി സ്‌പെഷ്യല്‍, തിരുവനന്തപുരം- എറണാകുളം വേണാട് പ്രത്യേക സര്‍വ്വീസാണ് റദ്ദാക്കിയത്. ഈ മാസം 12 മുതലാണ് സര്‍വ്വീസ് റദ്ദാക്കുന്നത്.