കുവൈറ്റ് സിറ്റിയിലെ മംഗഫില്‍ ഫ്ലാറ്റ് സമുച്ചയത്തിൽ പിലർച്ചെയുണ്ടായ തീപിടിത്തം അതിൻ്റെ വ്യാപ്തി മനസ്സിലാക്കുന്നത് ഒരുപാട് വൈകിയാണ്. ആദ്യം റിപ്പോർട്ട് ചെയ്തത് 35 മരണമാണ്. എന്നാൽ ഇപ്പോഴത് 50-ലേയ്ക്ക് ഉയർന്നു. ഇതിൽ 40-ൽ അധികം ഇന്ത്യക്കാരും ഉണ്ടെനനുള്ളതാണ് മറ്റൊരു വസ്തുത. ഇതിൽ മലയാളികളുടെ എണ്ണവും ഞെട്ടിയ്ക്കുന്നതാണ്. 

പുലർച്ചെ ഏകദേശം നാല് മണിയോടെയാണ് അപകടം ഉണ്ടായതന്നാണ് അധികൃതർക്ക് ലഭിച്ച വിവരം. എല്ലാവരും ഉറക്കത്തിലായിരുന്നതിനാലാകാം മരണസംഖ്യ ഇത്രയേറെ ഉയരാൻ കാരണമായത്. 

തീപടർന്ന കെട്ടിടത്തിൽ ഒരേ കമ്പനിയിലെ തൊഴിലാളികളായ 160 ഓളം പേർ താമസിച്ചിരുന്നതായാണ് അദികൃതർ വ്യക്തമാക്കുന്നത്. 

കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ തിരിച്ചറിയാൻ വൈകും എന്നതും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. തീപിടിത്തത്തിൽ പല രേഖകളും കത്തിനശിച്ചതിനാൽ കമ്പനിയുടെ ഭാഗത്തുനിന്ന് ലഭിക്കുന്ന ഡേറ്റയെ അടിസ്ഥാനമാക്കിയാവാം ആളുകളുടെ വിവരം പുറത്തുവിടുക. 

മരിച്ചവരിൽ 21 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ കൂടുതലും കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ളവരാണ്. 
 ഇത്രയേറം ആലുകളുടെ മരണത്തിനിടയാക്കിയ സംഭവത്തിന പിന്നിൽ അനാസ്ഥയുണ്ടെന്നും അധികൃതർ ആരോപിക്കുന്നു. ഇതോടെ കെട്ടിടത്തിൻ്റെ ഉടമയെയും കെട്ടിടത്തിൻ്റെ കാവൽക്കാരനെയും തൊഴിലാളികളുടെ ഉത്തരവാദിത്തമുള്ള കമ്പനിയുടെ ഉടമയെയും പിടികൂടാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് പോലീസിന് ഉത്തരവിട്ടു.