നവരാത്രി ആശംസ നേര്‍ന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസും. തിന്മയുടെ മേല്‍ നന്മ വിജയിക്കട്ടെയെന്നും എല്ലാവര്ക്കും നല്ല അവസരങ്ങള്‍ ലഭിക്കട്ടെയെന്നും ബൈഡന് പറഞ്ഞു.നവരാത്രി ആഘോഷിക്കുന്ന എല്ലാ ഹിന്ദു സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സന്തോഷപ്രദമായ ആശംസകള്‍ നേരുന്നുവെന്ന് കമല ഹാരിസ് പറഞ്ഞു.
“തിന്മക്ക് മേല്‍ നന്മ ഒരിക്കല്‍ കൂടി വിജയം നേടട്ടെ. എല്ലാവര്ക്കും ഒരു പുതിയ തുടക്കവും അവസരവും ലഭിക്കട്ടെ” - ബൈഡന് ട്വീറ്റ് ചെയ്തു.
“ഡഗ്ലസും ഞാനും ഞങ്ങളുടെ എല്ലാ ഹിന്ദു - അമേരിക്കന്‍ സുഹൃത്തുക്കള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും, ആഘോഷത്തിലേര്‍പ്പെടുന്ന എല്ലാവര്ക്കും നവരാത്രി ആശംസകള്‍ നേരുന്നു.ഈ ആഘോഷവേള നമ്മുടെ സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കാനുള്ള പ്രേരണയാവട്ടെ. അതിലൂടെ കൂടുതല്‍ മെച്ചപ്പെട്ട അമേരിക്ക പടുത്തുയര്‍ത്താന്‍ സാധിക്കട്ടെ” - കമല കുറിച്ചു.
റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപിന്റെ എതിരാളിയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ജോ ബൈഡന്. അമേരിക്കയിലെ ആദ്യത്തെ ഇന്ത്യന്‍ വംശജയും കറുത്ത വര്‍ഗക്കാരിയുമായ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ് കമല ഹാരിസ്.