ഭീകരസംഘടനയായ താലിബാനെ പിന്തുണച്ച് സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റിട്ട 14 പേരെ അസാമില്‍ അറസ്റ്റ് ചെയ്തു. 11 ജില്ലകളില്‍ നിന്നായി എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്.
സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും ദേശീയ സുരക്ഷയ്ക്കു ഭീഷണിയാകുന്ന രീതിയില്‍ താലിബാന്‍ അനുകൂല പ്രസ്താവനകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ വയലറ്റ് ബറുവ അറിയിച്ചു. താലിബാനെ പിന്തുണയ്ക്കുന്ന ഇരുപതോളം സമൂഹമാദ്ധ്യമ പ്രൊഫൈലുകള്‍ ശ്രദ്ധയില്‍പ്പെട്ടതായും മുംബയ്, ദുബായ്, സൗദി അറേബ്യ എന്നിവിടങ്ങളിലുള്ള മൂന്ന് അസാം സ്വദേശികളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.



