ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 5,528 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 4,86,052 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 64 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചതായി തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ആകെ മരണസംഖ്യ 48,482 ആയി ഉയര്‍ന്നു.
48,482 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 4,29,416 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 24 മണിക്കൂറിനിടെ 6,185 പേരാണ് രോഗമുക്തി നേടിയത്. പ്രതിദിന കോവിഡ് രോഗികളേക്കാള്‍ കൂടുതലാണ് രോഗമുക്തി നേടിയവരുടെ എണ്ണം.