കൂടുതല്‍ ഇളവുകളോടെ തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഈ മാസം 31 വരെ നീട്ടി. അന്തര്‍ സംസ്ഥാന പൊതു ഗതാഗതത്തിന് 31 വരെ നിയന്ത്രണമുണ്ട്. ഇളവുകള്‍ ഉണ്ടെങ്കിലും റെസ്റ്റോറന്റുകള്‍, ബാറുകള്‍, സ്‌കൂളുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിം, കാഴ്ചബംഗ്ലാവുകള്‍, തിയേറ്ററുകള്‍ എന്നിവ അടഞ്ഞുതന്നെ കിടക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വ്യക്തമാക്കി.