ചെന്നൈ | തമിഴ്‌നാട്ടില്‍ ഇന്ന് 710 പേര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധയെത്തുടര്‍ന്ന് ഇന്ന് അഞ്ച് പേര്‍ മരിച്ചു.ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 15,512 ആയി. 7915 പേരാണ് നിലവില്‍ചികിത്സയിലുള്ളത്. 103 പേര്‍ ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരിച്ചു. 7491 പേര്‍ രോഗമുക്തി നേടി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്. സംസ്ഥാനത്ത് ചൈന്നയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 9989 പേര്‍ക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്.