നെയ്യാറ്റിന്‍കര: തമിഴ്‌നാട്ടില്‍നിന്ന് അതിര്‍ത്തി കടന്ന് നടന്നുവന്ന മൂന്നുപേരെ ആരോഗ്യപ്രവര്‍ത്തകര്‍ ആശുപത്രിയിലാക്കി. ഇവരിലൊരാള്‍ അവശനിലയിലായിരുന്നു. പോണ്ടിച്ചേരിക്കു സമീപമുള്ള മൂന്നുപേരാണ് അതിര്‍ത്തി കടന്നെത്തിയത്. ഇവര്‍ കളിയിക്കാവിള വരെ ലോറിയിലെത്തി. കളിയിക്കാവിളയില്‍ വച്ച് ലോറിയില്‍നിന്ന് ഇവരെ ഇറക്കിവിട്ടു. അവിടെനിന്ന് ഊടുവഴികള്‍ വഴിയാണ് ഇവര്‍ അതിര്‍ത്തി കടന്നെത്തിയത്. തുടര്‍ന്ന് മെയിന്‍ റോഡ് വഴി നടന്നുവരികയായിരുന്നു.
നെയ്യാറ്റിന്‍കര ഗ്രാമത്തിനടുത്ത് നാട്ടുകാര്‍ ഇത് ശ്രദ്ധിച്ചു. തുടര്‍ന്ന് കൗണ്‍സിലര്‍ ഗ്രാമം പ്രവീണ്‍ പോലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും വിവരമറിയിച്ചു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍നിന്ന് ആംബുലന്‍സെത്തി പോലീസിന്റെ സഹായത്തോടെ ഇവരെ ആശുപത്രിയിലാക്കി. മൂന്നുപേരെയും ജനറല്‍ ആശുപത്രിയിലെ കൊറോണ കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സ്രവം പരിശോധനയ്ക്കായി എടുത്തു