തമിഴ്നാട്ടിൽ അഞ്ചം​ഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. വിഴുപുരത്താണ് സംഭവം. പുതുപാളയം ഗ്രാമത്തില്‍ താമസിക്കുന്ന ദമ്പതിമാരെയും ഇവരുടെ എട്ട്, ഏഴ് വയസുള്ള പെണ്‍മക്കളേയും അഞ്ച് വയസുകാരനായ മകനെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇന്ന് വൈകിട്ടാണ് സംഭവം. അഞ്ച് പേരുടേയും മൃതദേഹങ്ങൾ തൂങ്ങിയ നിലയിലായിരുന്നു. അയൽവാസിയാണ് സംഭവം പൊലീസിനെ അറിയിച്ചത്. തുടർന്ന് ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.
മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതിമാര്‍ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗൃഹനാഥന് വന്‍ സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നതായി വിവരമുണ്ട്. ഇത് ആത്മ​ഹത്യയിലേക്ക് നയിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി വിഴുപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.