ക്രിക്കറ്റില്‍ തനിക്ക് സംശയമുള്ള സമയങ്ങളില്‍ എല്ലാം താന്‍ മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിനെ വിളിക്കാറുണ്ടെന്ന് കേരള രഞ്ജി താരം സഞ്ജു സാംസണ്‍. തന്റെ 18മത്തെ വയസ്സില്‍ തന്നെ രാഹുല്‍ ദ്രാവിഡുമായി സംസാരിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി താന്‍ കാണുന്നുണ്ടെന്നും സഞ്ജു സാംസണ്‍ പറഞ്ഞു.
ഒരു യുവതാരവുമായി എങ്ങനെ ആശയ വിനിമയം നടത്തണമെന്ന കാര്യം രാഹുല്‍ ദ്രാവിഡിന് അറിയാമെന്നും സഞ്ജു സാംസണ്‍ പറഞ്ഞു. ഒരു ടൂര്‍ണമെന്റിന് എങ്ങനെ ഒരുങ്ങണമെന്നും ജീവിതത്തില്‍ വിജയത്തെയും തോല്‍വിയെയും എങ്ങനെ അഭിമുഖീകരിക്കണമെന്നതും രാഹുല്‍ ദ്രാവിഡ് തനിക്ക് പഠിപ്പിച്ച് തന്നിട്ടുണ്ടെന്ന് സഞ്ജു സാംസണ്‍ പറഞ്ഞു. ഇന്ത്യന്‍ ടീമിലെ മുഴുവന്‍ യുവതാരങ്ങളും രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തിലാണ് വളര്‍ന്നെതന്നും സഞ്ജു സാംസണ്‍ പറഞ്ഞു.
2013ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ രാജസ്ഥാന്‍ റോയല്‍സ് സഞ്ജു സാംസണെ സ്വന്തമാക്കുമ്ബോള്‍ താരത്തിന്റെ പ്രായം 18 വയസ്സായിരുന്നു. അന്ന് രാഹുല്‍ ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിക്കാനുള്ള ഭാഗ്യവും സഞ്ജു സാംസണ് ലഭിച്ചിരുന്നു.